
തിരുവല്ല : മരണ ശേഷവും നന്മയുടെ വെളിച്ചമായി പുതുപ്പള്ളി ഇരവിനല്ലൂർ പാലപ്പറമ്പിൽ പോത്തൻ ഫിലിപ്പോസ് എന്ന കൊച്ചുമോൻ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ല-കായംകുളം റോഡിൽ ആലംതുരുത്തിക്കു സമീപം ഉണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന പോത്തൻ ഫിലിപ്പോസ് (കൊച്ചുമോൻ-54) ഇന്നലെയാണു മരിച്ചത്.
തുടർന്ന് ഇദ്ദേഹത്തിന്റെ കണ്ണുകൾ വൈകിട്ടോടെ ദാനം ചെയ്തു. പോത്തൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിക്കപ് വാൻ ഇടിച്ചായിരുന്നു അപകടം. പുതുപ്പള്ളി വാവ സൗണ്ട് സിസ്‌റ്റം ഉടമയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരേതരായ പി.ഫിലിപ്പിന്റെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ: പുതുപ്പള്ളി വഴിയിൽ ബീന പോത്തൻ (വാകത്താനം എംജിഇഎം എച്ച്എസ്എസ്)
മക്കൾ: ബിക്കു പോത്തൻ ഫിലിപ് (ഇൻഫോപാർക്ക്, കൊച്ചി), ജിക്കു പോത്തൻ ഫിലിപ് (എംസിഎ വിദ്യാർഥി, ക്രിസ് ജ്യോതി കോളജ് ചങ്ങനാശേരി).