
കോട്ടയം: ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രമുഖ കണ്ണ് ആശുപത്രിയായ വാസൻ ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്കൂളിന്റെ റേഞ്ചർ (ഗൈഡ്സ്), എൻഎസ്എസ് യൂണിറ്റുകൾ എന്നിവ ചേർന്നാണ് ക്യാമ്പ് നടത്തിയത്.
സ്കൂൾ പ്രിൻസിപ്പൽ ഷിബു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ 200-ലധികം ആളുകൾക്ക് കണ്ണ് പരിശോധനയും ആരോഗ്യ നിർദേശങ്ങളും ലഭ്യമാക്കി.
രോഗികളുടെ രജിസ്ട്രേഷൻ, പരിശോധന, നിർദേശങ്ങൾ എന്നിവക്ക് റേഞ്ചർ ലീഡർ ഷീബാ ബേബി എൻഎസ്എസ്. പ്രോഗ്രാം ഓഫീസർ ജിഷ സാറാ ബെഞ്ചമിൻ, സ്കൂൾ ലീഡറും റേഞ്ചർ മേറ്റും ആയ ലക്ഷ്മി പ്രിയദർശന, ഐഷാമോൾ അഫ്സൽ, ആർച്ചാ ധനേഷ്, അതിഥി ജി., അന്ന ജിമ്മി എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group