
വേനൽ ചൂട് വരും ദിവസങ്ങളിൽ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്; കനത്ത ചൂടിനെ നിസാരമായി കാണരുത്; ഷിഗെല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ പകരാൻ സാധ്യത; ശ്രദ്ധിച്ചില്ലെങ്കിൽ മരണംവരെ സംഭവിച്ചേക്കാമെന്ന് വിദഗ്ധർ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
കോട്ടയം: വേനൽ കടുത്തതോടെ രോഗങ്ങളും നമ്മളെ തേടി എത്തിയിരിക്കുകയാണ്. ജലജന്യ രോഗങ്ങളാണ് അവയിൽ കൂടുതലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. വേനൽ വന്നതോടെ ഷിഗെല്ല ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, പകർച്ചവ്യാധികൾ എന്നിവ പകരാൻ സാദ്ധ്യതയേറെയാണ്.
പുറത്തു നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങൾ, ചടങ്ങുകൾക്ക് നൽകുന്ന വെൽക്കം ഡ്രിങ്കുകൾ ഇവയാണ് രോഗം പിടിപെടാനുള്ള പ്രധാന വഴികൾ. കൂടാതെ തിളച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് തുടങ്ങിയവ ജലജന്യരോഗങ്ങൾ പിടിപെടാൻ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ഗർ അറിയിച്ചു.
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജ്ജലീകരണം മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ പാനീയ ചികിത്സ തുടങ്ങണം. ഇതിനായി ഒആർഎസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്ത് തയ്യാറാക്കിയ നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഒരു ഗ്ലാസിന് ഒരു സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും എന്ന കണക്കിൽ ചേർത്ത പാനീയവും നൽകാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾക്ക് അര മണിക്കൂർ ഇടവിട്ട് ആവശ്യത്തിനും മുതിർന്നവർക്ക് ഓരോ ഗ്ലാസ് വീതവും നൽകണം. കൂടാതെ ചൂടുകാലത്ത് ശരീരത്തിൽ നിന്നും കൂടുതലായി ജലം നഷ്ടപ്പെടും. ശരീരത്തിൽ കൂടുതൽ ജലാംശം നിലനിറുത്തുന്ന ഭക്ഷണസാധനങ്ങൾ കഴിക്കുക എന്നിവയിലൂടെ നിർജലീകരണം തടയാൻ കഴിയും.
സോഡിയം പൊട്ടാസ്യം തുടങ്ങിയവ വിയർപ്പിലൂടെ നഷ്ടപ്പെട്ടാൽ ശരീരം പെട്ടന്ന് ക്ഷീണിക്കും. നിർജലീകരണം വൃക്കകൾ, തലച്ചോറ്, എന്നിവയുടെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കും. വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്നാണ് മുന്നറിയിപ്പ്. ഇത് നീരവധി ആരോഗ്യപ്രശ്‌ങ്ങൾക്കും കാരണമായേക്കാം.