
എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് എക്സ്റ്റൻഷൻ കോഡ്. എന്നാൽ നമ്മളിൽ പലരും സുരക്ഷിതമായ രീതിയിലല്ല ഇത് ഉപയോഗിക്കുന്നത്.
എക്സ്റ്റൻഷൻ കോഡ് ഉപയോഗിച്ച് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ നിരവധി തെറ്റുകൾ സംഭവിക്കാറുണ്ട്. ചിലപ്പോൾ ഇത് തീ പിടിത്തം, ഷോക്ക്, ഉപകരണങ്ങൾക്ക് കേടുപാടുകൾ എന്നിവ ഉണ്ടാക്കിയേക്കാം. എക്സ്റ്റൻഷൻ കോഡ് ഉപയോഗിക്കുമ്പോൾ ഈ 6 തെറ്റുകൾ ഒഴിവാക്കാം.
ഓവർലോഡ് ചെയ്യരുത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
എക്സ്റ്റൻഷൻ കോഡുകൾക്ക് വലിയ വൈദ്യുതി മാത്രമേ വഹിക്കാൻ കഴിയുകയുള്ളു. അതിനാൽ തന്നെ കൂടുതൽ ഉപകരണങ്ങൾ പ്ലഗ്ഗ് ഇൻ ചെയ്ത് ഓവർലോഡ് ചെയ്താൽ അമിതമായി വൈദ്യുതി ഉപയോഗിക്കേണ്ടി വരുന്നു. കൂടുതൽ വാട്ട് ഉള്ള രണ്ട് ഉപകരണങ്ങൾ ഒരേ സമയം പ്രവർത്തിപ്പിക്കരുത്.
കേടായ എക്സ്റ്റൻഷൻ കോഡുകൾ
ദീർഘകാലത്തേക്ക് കേടുവരാതിരിക്കുന്ന ഒന്നല്ല എക്സ്റ്റൻഷൻ കോഡുകൾ. ശരിയായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിലും എക്സ്റ്റൻഷൻ കോഡിന് കേടുപാടുകൾ സംഭവിക്കാം. കേടുവന്ന എക്സ്റ്റൻഷൻ കോഡുകൾ ഉപയോഗിച്ചാൽ ഷോർട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ സംഭവിക്കാൻ കാരണമാകുന്നു.
എക്സ്റ്റൻഷൻ കോഡിന്റെ ലേബൽ
എക്സ്റ്റൻഷൻ കോഡ് വാങ്ങുമ്പോൾ അതിന്റെ ലേബൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ലേബൽ മനസിലാക്കി ചെറിയ ഉപകരണങ്ങളാണോ വലുതാണോ ഉപയോഗിക്കേണ്ടതെന്ന് തിരിച്ചറിയാൻ സാധിക്കും.
ഒന്നിൽകൂടുതൽ എക്സ്റ്റൻഷൻ കോഡ്
കോഡിന്റെ നീളം കൂട്ടുന്നതിന് ഒന്നിൽകൂടുതൽ എക്സ്റ്റൻഷൻ കോഡുകൾ ഉപയോഗിക്കാൻ പാടില്ല. ഇത് തീപിടിത്തത്തിന് കാരണമാകുന്നു. കോഡിന് നീളം കൂട്ടുന്നതിനേക്കാളും നല്ലത് നീളം കൂടിയ എക്സ്റ്റൻഷൻ കോഡ് വാങ്ങുന്നതാണ്.
അകത്തും പുറത്തും ഉപയോഗിക്കരുത്
അകത്ത് ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ കോഡ് പുറത്ത് ഉപയോഗിക്കരുത്. കാരണം രണ്ടിനും രണ്ട് സ്വഭാവമാണ് ഉള്ളത്. ഗുണമേന്മയില്ലാത്ത എക്സ്റ്റൻഷൻ കോഡുകൾ ഉപയോഗിച്ചാൽ അപകടങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്.