ദേശീയപാതയില്‍ ചീറിപ്പാഞ്ഞ് തണ്ണിമത്തൻ പിക്കപ്പ് വാൻ; ഓടിച്ചിട്ട് പിടികൂടി പൊലീസ്; ഉള്ളില്‍ നിറയെ സ്ഫോടക വസ്തുക്കള്‍; ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ

Spread the love

പാലക്കാട്: പാലക്കാട് ദേശീയ പാതയില്‍ വൻ സ്ഫോടക ശേഖരം പിടികൂടി.

video
play-sharp-fill

തണ്ണിമത്തനെന്ന വ്യാജേന പിക്കപ്പ് വാനിലാണ് സ്ഫോടകവസ്തുക്കള്‍ കൊണ്ടുവന്നത്.
മെഡിക്കല്‍ കോളേജിന് സമീപം രാത്രി എട്ടരയോടെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് പിടികൂടിയത്.

നിർത്താതെ പോയ വാഹനത്തെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണ്ണിമത്തൻ ലോഡിന് താഴെയാണ് സ്ഫോടക വസ്തുക്കളങ്ങിയ ബോക്സ് സൂക്ഷിച്ചത്. ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിറ്റുകളുമാണ് പിടികൂടിയത്. നൂറിലധികം പെട്ടികളാണ് കണ്ടെത്തിയത്.

സ്ഫോടക വസ്തുക്കള്‍ തമിഴ്‌നാട് ധാരാപുരം തുപ്പൂരില്‍ നിന്ന് കൊണ്ടുവന്നത് തണ്ണിമത്തൻ ചാക്കുകള്‍ക്കിടയില്‍ പെട്ടികള്‍ക്കുള്ളിലാണ് ജലറ്റിൻ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറി ഉപയോഗത്തിന് ഉള്ളതാണെന്ന് പൊലീസ് സംശയിക്കുന്നു. തൃശ്ശൂരിലേക്ക് പോകുന്നതിനിടെയാണ് പിടിയിലായത്.