
സ്വന്തം ലേഖകൻ
ന്യൂഡൽഹി: പ്രവാസികൾക്ക് പണമയയ്ക്കാൻ ഒരു വഴി കൂടി തെളിയുന്നു ഇനി യുപിഐ വഴിയും പണം അയക്കാം.മറ്റ് രാജ്യങ്ങളിലെ മൊബൈൽ നമ്പർ ഉപയോഗിച്ച് യുപിഐ പണമിടപാട് നടത്താനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.
യുപിഐ ഇടപാടുകൾ അന്താരാഷ്ട്ര തലത്തിൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിന്റെ സുപ്രധാന നീക്കം. വിവിധ ബാങ്കുകളോട് ഏപ്രിൽ 30ന് അകം ഇത് സംബന്ധിച്ച മാറ്റങ്ങൾ വരുത്താൻ നാഷ്ണൽ പേയ്‌മെന്റ് കോർപറേഷൻ നിർദേശം നൽകിയിട്ടുണ്ട്.
ഫോറിൻ എക്‌സ്‌ചേഞ്ച് ആക്ട്, ആർബിഐ ചട്ടം എന്നിവയ്ക്കനുസൃതമായാണോ ഇടപാടുകൾ നടത്തുന്നതെന്ന് ബാങ്കുകൾ പരിശോധിച്ച് ഉറപ്പ് വരുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ യുകെ, യുഎഇ, സൗദി, ഖത്തർ, ഹോങ്ങ്‌കോങ്ങ്, കാനഡ, ഓസ്‌ട്രേലിയ, യുഎസ്എ, സിംഗപ്പൂർ എന്നിങ്ങനെ പത്തോളം രാജ്യങ്ങളിൽ താമസിക്കന്ന ഇന്ത്യക്കാർക്ക് വിദേശ നമ്പറുമായി ലിങ്ക് ചെയ്ത എൻആർഇ-എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ വഴി പണമിടപാട് നടത്താം.
എന്നാൽ ഒരുദിവസം എത്ര രൂപ വരെ അയക്കാമെന്ന കാര്യത്തിൽ ഇതുവരെ സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.