താമസ, തൊഴില്‍ നിയമലംഘനം: കുവൈറ്റില്‍ കഴിഞ്ഞ മെയ്-ജൂണ്‍ മാസങ്ങളിലായി 6,300 പ്രവാസികളെ നാടുകടത്തി; നടപടികള്‍ വേഗത്തിലാക്കുന്നു

Spread the love

കുവൈത്ത് സിറ്റി: 2025 മെയ്, ജൂണ്‍ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ നാടുകടത്തുന്ന നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്ടറിലെ ഡിപോർട്ടേഷൻ ആൻഡ് ഡിറ്റൻഷൻ വിഭാഗം പൂർത്തിയാക്കി.

റെസിഡൻസി തൊഴിൽ നിയമങ്ങൾ ലംഘിച്ചവരെ അവരുടെ ജന്മനാടുകളിലേക്ക് ഉടൻ മടക്കയയയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിയാണ് ഈ നടപടി.

കൂടാതെ, നാടുകടത്തപ്പെട്ടവരില്‍ ചിലർ ജുഡീഷ്യല്‍ വിധികളാല്‍ ശിക്ഷിക്കപ്പെട്ടവരാണെന്ന് അധികൃതർ വ്യക്തമാക്കി. നാടുകടത്തല്‍ നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനും, മാനുഷിക പിന്തുണ ആവശ്യമുള്ളവർക്ക് അത് നല്‍കുന്നതിനും വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമലംഘകരുടെ അവകാശങ്ങളും മറ്റ് നിയമപരമായ കാര്യങ്ങളും ഉറപ്പാക്കാനും വകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. കുവൈറ്റിലെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ നിലവിലെ നയങ്ങളുടെ ഭാഗമായാണ് ഈ നടപടികളെ വിലയിരുത്തപ്പെടുന്നത്. വരും മാസങ്ങളിലും നിയമലംഘകർക്കെതിരെയുള്ള നടപടികള്‍ തുടരുമെന്നാണ് സൂചന.