play-sharp-fill
എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ മുൻ വർഷങ്ങളിലെ ഫലങ്ങൾ ചർച്ചയാകുന്നു; എക്‌സിറ്റ് പോളുകളെ എങ്ങനെ വിശ്വസിക്കും? 1998 മുതൽ 2014 വരെയുള്ള ഫലങ്ങളിൽ പലതും പാളിപ്പോയവ

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ മുൻ വർഷങ്ങളിലെ ഫലങ്ങൾ ചർച്ചയാകുന്നു; എക്‌സിറ്റ് പോളുകളെ എങ്ങനെ വിശ്വസിക്കും? 1998 മുതൽ 2014 വരെയുള്ള ഫലങ്ങളിൽ പലതും പാളിപ്പോയവ

സ്വന്തംലേഖകൻ

മുംബൈ: രാജ്യം പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന് സാക്ഷിയായതിന് പിന്നാലെ ഇപ്പോൾ ചൂടേറിയ ചർച്ചയാകുന്നത് എക്സിറ്റ് പോൾ ഫലങ്ങളാണ്. രാജ്യത്തിന്റെ ഭരണ ചക്രം ആര് തിരിക്കും എന്ന് വ്യക്തമാക്കുന്ന യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുൻപ് അത്ത് പാർട്ടികൾക്ക് ജനസമൂഹത്തിനിടയിൽ ഉണ്ടായിരുന്ന സമ്മതി എത്രത്തോളമാണെന്ന് കൂടി കാട്ടിത്തരുന്ന ഒന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. എന്നാൽ ഇവ പൂർണമായും കൃത്യമാകണമെന്നില്ല. എന്നാൽ ചിലത് യഥാർത്ഥ ഫലത്തോട് ഏറെക്കുറേ യോജിച്ച് നിൽക്കുകയും ചെയ്യും. മുൻവർഷങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇതിനുള്ള ഉത്തമ ഉദാഹരണമാണ്.ഇക്കുറി വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്കാണ് ദേശീയ തലത്തിൽ മുൻതൂക്കമുള്ളത്. യുപിഎയ്ക്കും സഖ്യകക്ഷികൾക്കും മന്ത്രിസഭാ രൂപീകരണത്തെ കുറിച്ചുള്ള തുടർ ചർച്ചകൾ പോലും നടത്താൻ ആവാത്ത വിധത്തിലുള്ള സാധ്യതകളിലേക്കാണ് ഇന്ന് ആറ് മണിക്ക് ശേഷം പുറത്തുവന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങൽ രാഹുൽ ഗാന്ധിയെയും കൂട്ടരെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ നിന്നും കരകയറാൻ കോൺഗ്രസിന് സാധിക്കുമോ എന്ന ആശങ്കപടർത്തുന്നതാണ് പുറത്തുവന്ന പ്രവചനങ്ങൾ.
1കോൺഗ്രസ് മൂന്നക്കം തികയ്ക്കില്ലെന്ന് പറയുന്ന സർവേകകൾ പോലമുണ്ട് എന്നത് കോൺഗ്രസിനെ ഞെട്ടിക്കുന്നു. അമേഠിയിൽ രാഹുൽ ഗാന്ധി വിജയിക്കുമോ എന്ന ആശങ്ക പോലും ഉയർത്തുന്നതാണ് എക്‌സിറ്റ് പോളുകൾ. മോദി തരംഗത്തിലേക്ക് വിരൽചൂണ്ടുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോൾഫലങ്ങൾ. എൻഡിഎക്ക് കേവലഭൂരിപക്ഷം ലഭിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന അരികിലേക്ക് പോലും കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ആറ് സർവേകളാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം തന്നെ കോൺഗ്രസ് മൂന്ന് അക്കം തികയ്ക്കില്ല എന്നും ചില സർവേകൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ നില മെച്ചപ്പെടുത്തുമെങ്കിലും അധികാരത്തിലേക്ക് എത്തിപ്പിടിക്കാൻ സാധിക്കാത്തത് കോൺഗ്രസിന് കനത്ത പ്രഹരമാണ്. 1998 മുതൽ 2014 വരെയുള്ള അഞ്ചു ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ എക്‌സിറ്റ് ഫലങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാവും. ഈ അഞ്ചു പൊതുതെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനത്തിനു മുൻപു പുറത്തുവന്ന എക്‌സിറ്റ് ഫലങ്ങളും യഥാർത്ഥ ഫലവും തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നില്ല. പൂർണ്ണമായും പാളിപ്പോവുന്ന പ്രവചനങ്ങളുമുണ്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം വോട്ടർമാരുമായി സംസാരിച്ചു തയ്യാറാക്കുന്ന പ്രവചനമാണ് എക്‌സിറ്റ് പോൾ ഫലം. കഴിഞ്ഞ അഞ്ചുവർഷത്തെ എക്‌സിറ്റ് ഫലങ്ങളും ശരിയായ ഫലങ്ങളും താഴെ.


1998

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏജൻസി- ബിജെപി- കോൺ.- മറ്റുള്ളവർ

ഔട്ട്‌ലുക്ക്- 238- 149- 156.
ഡി.ആർ.എസ്- 249- 155- 139.
ഫ്രണ്ട്‌ലൈൻ- 235- 155- 182.
ഇന്ത്യാടുഡേ- 214- 164- 165
യഥാർത്ഥം- 25-2 166- 119

1999
ഇന്ത്യാടുഡേ- 336- 146- 80
എച്ച്.ടി- 300- 146- 95
ഔട്ട്‌ലുക്ക്- 329- 145- 39
ടൈംസ്‌പോൾ- 332- 138
യഥാർത്ഥം- 296- 134- 113

2004
ഔട്ട്‌ലുക്ക്- 290- 169- 99
ആജ്തക്- 248- 190- 105
എൻ.ഡി.ടി.വി- 250- 205- 120
സിവോട്ടർ- 275- 186- 98
യഥാർത്ഥം- 189- 222- 132

2009
സ്റ്റാർ ന്യൂസ്- 197- 199- 136
ടൈംസ്‌നൗ- 183- 198- 162
എൻ.ഡി.ടി.വി- 177- 216- 150
എച്ച്.ടി- 180- 191- 172
യഥാർത്ഥം- 159- 262- 79

2014
എ.ബി.പി- 281- 97- 165
ടൈംസ് നൗ- 249- 148- 146
സി.എൻ.എൻ- 280- 97- 166
എച്ച്.ടി- 272- 115- 156
ചാണക്യ- 340- 70- 133
സിവോട്ടർ- 289- 101- 153
എൻ.ഡി.ടി.വി- 279- 103- 161
യഥാർത്ഥം- 282- 44- 217