play-sharp-fill
എക്‌സൈസ് വകുപ്പിൽ ക്രൈബ്രാഞ്ച്; വിഭാഗം രൂപീരിക്കാൻ സർക്കാർ നടപടി തുടങ്ങി

എക്‌സൈസ് വകുപ്പിൽ ക്രൈബ്രാഞ്ച്; വിഭാഗം രൂപീരിക്കാൻ സർക്കാർ നടപടി തുടങ്ങി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കാൻ സർക്കാർ നടപടി തുടങ്ങി. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ലഹരി കടത്തു കേസുകൾ വർധിക്കുകയാണെന്നും, കേസുകൾ ഫലപ്രദമായി അന്വേഷിക്കാൻ കൈംബ്രാഞ്ച് രൂപീകരിക്കുന്നതിന് ബജറ്റിൽ തുക അനുവദിക്കണമെന്നും എക്‌സൈസ് വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ആവശ്യമായ തുക ബജറ്റിൽ അനുവദിക്കുമെന്നാണു ലഭിക്കുന്ന വിവരം.

പൊലീസിലുള്ളതു പോലെ ക്രൈംബ്രാഞ്ച് എക്‌സൈസിനില്ല. കഞ്ചാവ്, മയക്കുമരുന്ന് കേസുകളിലെ പ്രതികളിൽ മിക്കവരും ഇതര സംസ്ഥാനത്തുള്ളവരായതിനാൽ അവിടേയ്ക്കു പോയി അന്വേഷിക്കുന്നതിനു എക്‌സൈസിനു പരിമിതികളുണ്ട്. ഇത്തരം കേസുകൾ അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ടെങ്കിലും, എക്‌സൈസ് വകുപ്പിൽ അംഗബലം കുറവായതിനാൽ സംഘത്തിന്റെ പ്രവർത്തനത്തിനു തടസങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിൽ ക്രൈം ബ്രാഞ്ച് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഐപിഎസ് 2018 ഒക്ടോബർ 31ന് നികുതി വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കു കത്തയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group