
സ്വന്തം ലേഖിക
കോഴിക്കോട്: വിവിധയിടങ്ങളിലെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്സൈസ് പരിശോധന നടത്തി. എക്സൈസ് ഇന്റലിജന്‍സ് ജോയന്റ് എക്സൈസ് കമീഷണറുടെ നിര്‍ദേശാനുസരണം മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥാപനങ്ങളില്‍ ഇന്റലിജന്‍സ് ടീമും സര്‍ക്കിള്‍/റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
തിരൂര്‍ തെക്കുംമുറിയിലെ സോനു ടാറ്റൂവില്‍ തിരൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. സജിതയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന നടത്തിപ്പുകാരന് തൃക്കണ്ടിയൂര്‍ പൊന്നക്കാംപാട്ടില്‍ സോനലിനെ (31) അറസ്റ്റുചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കാഞ്ഞങ്ങാട്, നീലേശ്വരം, കോഴിക്കോട് പാലാഴി, കല്ലായി, വടകര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളോ വേദന സംഹാരികളോ കണ്ടെത്താനായില്ല. ശരീരത്തില്‍ ടാറ്റൂ ചെയ്യുമ്ബോള്‍ വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്.



