അവസാനിക്കാത്ത അപകടയാത്ര ; കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര, വാഹനം പിടികൂടി മോട്ടോർ വാഹന വകുപ്പ്

Spread the love

ഇടുക്കി : മൂന്നാർ ഗ്യാപ്പ് റോഡില്‍ അഭ്യാസ പ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർവാഹനവകുപ്പ് പിടികൂടി.

video
play-sharp-fill

കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ അഭ്യാസം. രാവിലെ 7.45 ഓടുകൂടി ഗ്യാപ്പ് റോഡ് പെരിയക്കനാല്‍ ഭാഗത്തായിരുന്നു സംഭവം. തെലങ്കാനില്‍ നിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ യുവാക്കളാണ് അഭ്യാസപ്രകടനം നടത്തിയത്. മൂന്ന് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ദേവികുളത്ത് വെച്ചാണ് മോട്ടോർ വാഹന വകുപ്പ് വാഹനം പിടികൂടിയത്.

ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഡ്രൈവറെ ഉടൻ തന്നെ ആർടിഒ ക്ക് മുന്നില്‍ ഹാജരാക്കും. ഗ്യാപ് റോഡിലെ ഇത്തരം അഭ്യാസ പ്രകടനങ്ങള്‍ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അടുത്തിടെയുണ്ടായ സമാനരീതിയിലുള്ള 3 സംഭവങ്ങളില്‍ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാല്‍ നടപടികള്‍ കർശനമാക്കുമ്ബോളും ഇത്തരം നിയമലംഘനങ്ങള്‍ ആവർത്തിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group