
ഡ്രൈ ഡേ ദിവസം എക്സൈസ് പരിശോധന ; വിദേശമദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ ; മദ്യവിൽപനയിലൂടെ ലഭിച്ച തുകയും പിടിച്ചെടുത്തു
സ്വന്തം ലേഖകൻ
നെടുമങ്ങാട്: വിദേശമദ്യം വിൽപന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. ഡ്രൈ ഡേ ദിവസം എക്സൈസ് കുറുപുഴ, മണലയം, വെള്ളൂർകോണം, ഈട്ടിമൂട് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
വെള്ളൂർകോണത്ത് അനധികൃതമായി 4.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയ തൊളിക്കോട് ചായം വട്ടക്കരിക്കതിൽ പുത്തൻവീട്ടിൽനിന്ന് ആനാട് വാടകക്ക് താമസിക്കുന്ന അജികുമാറിനെ അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ പക്കൽ നിന്നും മദ്യവിൽപനയിലൂടെ ലഭിച്ച 1600 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. ഈട്ടിമൂട് നിന്ന് അഞ്ചുലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം കൈവശം സൂക്ഷിച്ച് വിൽപന നടത്തിയ കുറുപുഴ ഇളവട്ടം വെമ്പിൽ ഇട്ടിമൂട് തടത്തരികത്തുവീട്ടിൽ സുരേന്ദ്രൻ നായിഡുവിനെയും അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും മദ്യവിൽപനയിലൂടെ ലഭിച്ച 1000 രൂപയും പിടിച്ചെടുത്തു.