
വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ സംഘത്തിന് നേരെ ആക്രമണം; യുവാവിനെ പിടികൂടി എക്‌സൈസ്
കൊല്ലം: വീട്ടില്‍ പരിശോധന നടത്താനെത്തിയ എക്‌സൈസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയില്‍.
ചാത്തന്നൂർ എക്‌സൈനിനെ ആക്രമിച്ച യുവാവിനെ ഉദ്യോഗസ്ഥർ പിടികൂടി പോലിസിന് കൈമാറി.
ആദിച്ചനല്ലൂർ മുക്കുവൻകോട് സ്വദേശി ജോണിനെയാണ് എക്സൈസ് സംഘം പിടികൂടിയത്.
പട്രോളിങ്ങിനിടയില്‍ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് സംഭവം. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാർ എസ് സംഘത്തിനും നേരെയാണ് ജോണ്‍ ആക്രമണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഇയാള്‍ അക്രമസക്തനാകുകയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ അനില്‍ കുമാറിനെ അസഭ്യം പറഞ്ഞുകൊണ്ട് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച എക്സൈസ് സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെയും ഇയാള്‍ ആക്രമിച്ചു.
ഡ്യൂട്ടിയില്‍ ഉള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം എക്സൈസ് സംഘം വീട് പരിശോധന പൂർത്തിയാക്കി. തുടർന്ന് ചാത്തന്നൂർ പൊലീസിന് പ്രതിയെ കൈമാറി.
അക്രമത്തില്‍ പരിക്കേറ്റ ഉദ്യാഗസ്ഥർ ചാത്തന്നൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വൈദ്യസഹായം തേടി. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസർ എവേഴ്സണ്‍ ലാസർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ആരോമല്‍ ആർ, സിവില്‍ എക്സൈസ് ഓഫീസർ സുനില്‍ കുമാർ ബി, വനിതാ സിവില്‍ എക്സൈസ് ഓഫീസർ ദിവ്യ എസ് എന്നിവർ ഉണ്ടായിരുന്നു. ചാത്തന്നൂർ പൊലീസ് സ്റ്റേഷനില്‍ ജോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.