
കോട്ടയം: എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 44ാമത് ജില്ലാ സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളിൽ 14/6/24 ന് കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.
KSESA ജില്ലാ പ്രസിഡന്റ് പി.ജെ സുനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി സജു കുമാർ, സംസ്ഥാന ട്രഷറർ എം എ കെ ഫൈസൽ, സംസ്ഥാന സെക്രട്ടറി ബി ബൈജു കോട്ടയം, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ രാജേഷ് ആർ എന്നിവർ ആശംസകൾ അറിയിച്ചു.
കുമരകത്തു ടൂറിസം എക്സൈസ് റെയിഞ്ച് ഓഫീസും നെടുംകുന്നത്ത് ജനമൈത്രി എക്സൈസ് ഓഫീസും അനുവദിക്കണമെന്ന് സമ്മേളന പ്രമേയം പാസാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീവനക്കാർക്ക് കുടിശ്ശിക ഡിഎ ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ശ്രീ പി ജെ സുനിൽ പ്രസിഡന്റ്, ശ്രീ വി ടി അഭിലാഷ് സെക്രട്ടറിയും, ശ്രീ ജയ്മോൻ പി ജെ ട്രെഷറർ ആയിട്ടുള്ള പാനൽ എതിരില്ലാതെ തെരഞ്ഞെടുത്തു.
സംസ്ഥാന കമ്മിറ്റി മെമ്പർമാരായി ശ്രീ ടോജോ ടി ഞള്ളിയിൽ, ശ്രീ റെജി കൃഷ്ണൻ, ശ്രീ സുജിത് വി എസ് എന്നിവരെ തെരഞ്ഞെടുത്തു.