video
play-sharp-fill

ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ ആൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ ; ചങ്ങനാശ്ശേരിയിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ ആൾ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ ; ചങ്ങനാശ്ശേരിയിൽ വച്ച് എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Spread the love

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ഡ്രൈഡേ ദിനത്തിൽ മദ്യ വില്പന നടത്തിയ ആൾ എക്സൈസിന്റെ പിടിയിൽ. ചങ്ങനാശേരി വെങ്കോട്ട പാലമൂട്ടിൽ തെക്കേതിൽ, രാജേന്ദ്രൻ നായരെയാണ് നാലു കുപ്പി മദ്യവും മദ്യം വിറ്റ പണവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചങ്ങനാശ്ശേരിയിൽ വെച്ച് പിടികൂടിയത്.

മുൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച ശേഷം മറ്റൊരു യുവതിയുമായി ജീവിക്കുകയും മദ്യ വില്പന നടത്തി വരികയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഫ്തിയിൽ എത്തിയ എക്സൈസ് സംഘത്തിന് ആളറിയാതെ മദ്യം കൊടുത്ത് പണം വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത് . എക്സൈസ് ഇൻസ്പെക്ടർ നൗഷാദ് എമ്മിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിനോദ് കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ കെ.,പ്രശോഭ കെ. വി, ശ്യാംശശിധരൻ, അനീഷ് രാജ് .കെ ആർ വനിതാ സിവിൽ എക്സൈസ് ഓഫീസർ സബിത കെ.വി എക്സൈസ് ഡ്രൈവർ അനിൽ കെ. കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.