എക്സൈസിന്റെ മിന്നൽ പരിശോധ ; വർക്കലയിലെ റിസോർട്ടിൽ നിന്നും പിടികൂടിയത് വൻ മദ്യശേഖരം

Spread the love

തിരുവനന്തപുരം : വർക്കല റിസോർട്ടിൽ എക്സൈസിന്റെ മിന്നൽ പരിശോധനയിൽ മദ്യശേഖരം പിടികൂടി. ഓടയം പാം ട്രീ റിസോർട്ടിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന ഏറ്റവും വിലകൂടിയ ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരം പിടികൂടി. റിസോർട്ട് നടത്തിപ്പുകാരനായ വർക്കല പുല്ലാന്നികോട് പുത്തൻവിള വീട്ടിൽ തിലകനെ വർക്കല എക്സൈസ് സംഘം അറസ്റ്റു ചെയ്തു.

എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ റിസോർട്ട് വാടകക്കെടുത്ത് നടത്തുന്ന തിലകന്റെ മുറിയിൽ നിന്നാണ് വിവിധ ബ്രാൻഡുകളിലുള്ള വിലകൂടിയ മുന്തിയ ഇനം ഇന്ത്യൻ നിർമ്മിത വിദേശ മദ്യശേഖരം കണ്ടെത്തിയത്. ഈ അടുത്ത കാലത്താണ് പാം ട്രീ റിസോർട്ട് തിലകൻ മറ്റൊരാളിന് വിൽപ്പന നടത്തുകയും. തുടർന്ന് ആ റിസോർട്ട് തന്നെ തിലകൻ വാടകയ്ക്ക് എടുത്ത് നടത്തുകയുമായായിരുന്നു.

റിസോർട്ട് വാടകക്കെടുത്ത് നടത്തുന്ന ശംഭു എന്ന് വിളിക്കുന്ന തിലകനെ എക്സൈസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group