
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി നിയമ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ആയിരുന്നു പ്രതികള്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു.
കാരോട് ബൈപ്പാസില്‍ നടത്തിയ പരിശോധനയില്‍ വള്ളക്കടവ് സ്വദേശിയായ സിദ്ദിഖ്( 34) നിയമ വിദ്യാര്‍ത്ഥി കൂടിയായ പാറശാല സ്വദേശി സല്‍മാന്‍( 23) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് 21 ഗ്രാം എംഡിഎംഎ യാണ് കണ്ടെത്തിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
രണ്ടുദിവസം മുമ്പ് ബെംഗളൂരുവില്‍ എത്തിയ സിദ്ദിഖ് എംഡിഎംഎ വാങ്ങിയശേഷം റോഡ് മാര്‍ഗം നാഗര്‍കോവില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ബൈക്കില്‍ എത്തി സിദ്ദിഖിനെ കൂട്ടിക്കൊണ്ട് വരുന്നതിനിടയില്‍ ആയിരുന്നു പിടിയിലായത്. സിദ്ദിഖിനെതിരെ നെയ്യാറ്റിന്‍കര റേഞ്ച് പരിധിയില്‍ മുന്‍പും കേസുണ്ടായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലേയും നഗര ഹൃദയങ്ങളിലേയും സ്‌കൂളുകളും കോളേജുകളും കേന്ദ്രമാക്കി ലഹരിമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍ എന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.