കൊല്ലം: കല്ലുംതാഴത്ത് ലഹരിവേട്ടയ്ക്കിടെ എക്‌സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. കാറും എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. പ്രതിയെ എക്‌സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും കൊറ്റങ്കരയില്‍ വച്ച് കാറും നാലു ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
എക്‌സൈസിന്റെ കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം കാര്‍ തടയുകയും പരിശോധന നടത്തുകയുമായിരുന്നു.
എന്നാല്‍ ഇതിനിടയില്‍ പ്രതി കാര്‍ മുന്നോട്ടെടുക്കുകയും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപിനെ ഇടിച്ചു തെറിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെട്ടെന്ന് പിന്നോട്ട് മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്‍സ്‌പെക്ടറുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. പ്രതി സമീപ പ്രദേശത്തുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് എക്‌സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group