video
play-sharp-fill

ഓണം പ്രമാണിച്ച് വ്യാജമദ്യ നിർമ്മാണവും വിപണനവും; കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസ്; 35 ലിറ്റർ  കോടയും, വാറ്റ് ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

ഓണം പ്രമാണിച്ച് വ്യാജമദ്യ നിർമ്മാണവും വിപണനവും; കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസ്; 35 ലിറ്റർ കോടയും, വാറ്റ് ചാരായവും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖിക

മുണ്ടക്കയം: ഓണത്തിന് മുന്നോടിയായി വ്യാജമദ്യ നിർമ്മാണവും വിപണനവും തടയാൻ പരിശോധന ശക്തമാക്കി എക്സൈസ്.

കാഞ്ഞിരപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി ചിറയത്തിന്റെ നേതൃത്വത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ പാർട്ടിയും കാഞ്ഞിരപ്പള്ളി റേഞ്ച് പാർട്ടിയും സംയുക്തമായി കൂട്ടിക്കൽ, എന്തായാർ, ഇളംകാട് ഭാഗങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കൂട്ടിക്കൽ വില്ലേജിൽ, ഇളംകാട് കരയിൽ, ഇളംകാട് – വാഗമൺ റോഡിൽ വല്യന്ത ഭദ്രകാളീ ക്ഷേത്രം ജംഗ് ഷനിൽ കലുങ്കിന് അടിയിൽ നിന്ന് ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തിയ 35 ലിറ്റർ കോടയും, ഒരു ലിറ്റർ വാറ്റ് ചാരായവും, വാറ്റുപകരണവും ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തി. അബ്ക്കാരി ആക്റ്റ് സെക്ഷൻ 8(1)&(2), 55(g) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക അന്വേഷണത്തിൽ പ്രതി ആരെന്ന് വ്യക്തമായിട്ടില്ല. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടറോടൊപ്പം പൊൻകുന്നം എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) റ്റോജോ. റ്റി. ഞള്ളിയിൽ, സിവിൽ എക്സൈസ് ഓഫീസർ വികാസ്. എസ്, കാഞ്ഞിരപ്പള്ളി റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസറും, കമ്മീഷണർ സ്ക്വാഡ് അംഗവുമായ കെ. എൻ സുരേഷ്‌കുമാർ, പൊൻകുന്നം എക്സൈസ് ഓഫീസിലെ ഡ്രൈവർ എം. കെ മുരളീധരൻ എന്നിവർ പങ്കെടുത്തു.