
സ്വന്തം ലേഖകൻ
കൊച്ചി: എറണാകുളം ആലങ്ങാട് കാരുകുന്ന് പ്രദേശത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ പൊലീസുകാരന്റെ വീട്ടിൽ നിന്നും 8 ലിറ്റർ വാറ്റു ചാരായയും വാഷും പിടികൂടി.
സിവിൽ പൊലീസ് ഓഫീസറായ ജോയ് ആന്റണിയുടെ വീടിനോടു ചേർന്നുള്ള ഷെഡിൽ നിന്നാണ് 8 ലിറ്റർ വാറ്റു ചാരായവും 35 ലിറ്റർ വാഷും പിടികൂടിയത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പൊലീസുകാരനെ പിടികൂടാനായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസ്സിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് പ്രതിയായ ജോയ് ആന്റണി.