രാത്രിയോ പകലോ വ്യത്യാസമില്ലാതെ വീട്ടിൽ അനധികൃത മദ്യവിൽപ്പന; നാട്ടകം ചിങ്ങവനം സ്വദേശി എക്‌സൈസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വീട് ബാറാക്കി മദ്യവിൽപ്പന നടത്തിയയാൾ പൊലീസ് പിടിയിൽ.

നാട്ടകം ,ചിങ്ങവനം എഴുപതിൽചിറ വീട്ടിൽ എ ആർ.പ്രസാദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ രഞ്ചിത്ത് കെ നന്ത്യാട്ടിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 7.8 ലിറ്റർ മദ്യവും വിൽപ്പന നടത്തികിട്ടിയ പണവും വീട്ടിൽ നിന്ന് കണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസാദിന്റെ വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് റെയ്ഡ് നടത്തിയത്‌.

കോട്ടയം എക്‌സൈസ് ഇൻസ്‌പെക്ടർ പി.വൈ ചെറിയാൻ ,കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസറായ ഡി സൈജു,സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്യാംകുമാർ,വിപിൻ രാജേന്ദ്രൻ,മനു ചെറിയാൻ,വനിത ഓഫീസർ നിത്യ വി മുരളി എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തി പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.