ക്രിസ്മസ്-പുതുവത്സര ദിനത്തോടനുബന്ധിച്ച് നടന്ന എക്സൈസ് പരിശോധനയിൽ ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: ക്രിസ്മസ്-പുതുവത്സര സ്പെഷല്‍ ഡ്രൈവിന്റ ഭാഗമായി എക്സൈസ് നടത്തിയ പരിശോധയില്‍ ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിലായി.
കോട്ടൂളി പൊറ്റമ്മല്‍തടം വീട്ടില്‍ അതുല്‍ (25) ആണ് അറസ്റ്റിലായത്.
ഇയാളില്‍നിന്ന് 1.100 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതുവത്സര ആഘോഷത്തിെന്റ ഭാഗമായി നടക്കുന്ന ഡി.ജെ പാര്‍ട്ടികളില്‍ മയക്കുമരുന്ന് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റ അടിസ്ഥാനത്തില്‍ കോഴിക്കോട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ദേവദാസിെന്റ നേതൃത്വത്തില്‍ നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
പ്രിവന്റിവ് ഓഫിസര്‍ പ്രവീണ്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ദീന്‍ദയാല്‍, സന്ദീപ്, ഷിബു, വിപിന്‍, ജിത്തു, സൈമണ്‍, കരീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.