video
play-sharp-fill
രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട റിസോർട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ചാരായവും തോക്കും അന്ത്യൻ സൈനികർ ഉപയോഗിക്കുന്ന തിരയും ; പ്രമുഖ രാഷ്ട്രീയ നേതാക്കളും മുൻ സൈനികരും കുടുങ്ങുമെന്ന് സൂചന

രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെട്ട റിസോർട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ചാരായവും തോക്കും അന്ത്യൻ സൈനികർ ഉപയോഗിക്കുന്ന തിരയും ; പ്രമുഖ രാഷ്ട്രീയ നേതാക്കളും മുൻ സൈനികരും കുടുങ്ങുമെന്ന് സൂചന

സ്വന്തം ലേഖകൻ

കോട്ടയം: കുമളിയിൽ രാഷ്ട്രീയ നേതാക്കളുടെ പ്രിയപ്പെചട്ടവരുടെ റിസോർട്ടിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് ചാരായവും തോക്കും സൈനികർ ഉപയോഗിക്കുന്ന തിരയും. സംഭവത്തിൽ അന്വേഷണം മുൻ സൈനികരിലേക്ക്. റെയ്ഡിൽ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തിരകൾ കണ്ടെത്തിയതോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഇടുക്കി സ്‌പെഷ്യൽ ബ്രാഞ്ചും നെടുങ്കണ്ടം പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നത്. റെയ്ഡിൽ പിടിച്ചെടുത്ത തോക്കിന് ലൈസൻസ് ഉണ്ടോയെന്ന് പരിശോധിച്ചുവരുന്നു.കഴിഞ്ഞദിവസമാണ് കുമളി ആറാം മൈൽ പ്രവർത്തിക്കുന്ന ബാംബൂനെസ്റ്റ് റിസോർട്ടിൽ നിന്നുമാണ് 2,000 ലിറ്റർ വാറ്റും രണ്ടു ലിറ്റർ ചാരായവും എക്‌സൈസ് പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം റിസോർട്ടിൽ റെയ്ഡിനായി എത്തിയത്. വാറ്റാനായി കലക്കിവച്ചിരുന്ന 2,000 ലിറ്റർ വാറ്റ് പിടിച്ചെടുത്ത് ഒഴുക്കിക്കളയുകയായിരുന്നു. രണ്ട് ലിറ്റർ ചാരായവും പിടിച്ചെടുത്തിരുന്നു. തുടർന്ന് റിസോർട്ട് മാനേജർ ഇല്ലിമൂട്ടിൽ ജിനദേവനെ (40) എക്‌സൈസ് അറസ്റ്റ് ചെയ്യുകയായിരുന്നു.റിസോർട്ടിലെ ഇയാളുടെ മുറിയിൽ പരിശോധന നടത്തിയപ്പോഴാണ് നാടൻ തോക്കും തിരകളും കണ്ടെടുത്തത്. തിരകളിൽ ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറി എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തിരകളാണ്.

കുമളി പാണ്ടിക്കുഴിയിൽ മൃഗവേട്ട നടത്തുന്നത് പതിവായിരുന്നു. റിസോർട്ടിൽ എത്തുന്നവർക്ക് വെടിയിറച്ചി വിളമ്പിയിരുന്നു. ഇവർക്കായിട്ടാണ് നാടൻചാരായം വാറ്റിയിരുന്നതെന്ന് ജിനദേവൻ എക്‌സൈസിനോട് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്താണ് റിസോർട്ട് സ്ഥിതിചെയ്യുന്നത്. അതിനാൽ ചാരായം വാറ്റുന്നത് പുറത്താരും അറിഞ്ഞിരുന്നില്ല.

സൈന്യത്തിനായി ഉപയോഗിക്കുന്ന വെടിയുണ്ടകൾ എങ്ങനെ ജിനദേവന്റെ പക്കൽ എത്തിയെന്നതിനെക്കുറിച്ച് അറിവായിട്ടില്ല. പൊലീസ് പലവട്ടം ചോദിച്ചിട്ടും ഇതിന്റെ ഉറവിടം ഇയാൾ വെളിപ്പെടുത്തിയിട്ടില്ല. സൈന്യത്തിനുവേണ്ടി നിർമ്മിക്കുന്ന വെടിയുണ്ട സാധാരണക്കാർ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാണ്.
സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags :