
കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥന്റെ വീട് കയറി ആക്രമണം. എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ വീട്ടിൽ അബ്കാരി കേസ് പ്രതിയായ രാകേഷാണ് അതിക്രമം നടത്തിയത്. എറണാകുളം നോര്‍ത്ത് പറവൂരിലാണ് സംഭവം.
എക്സൈസ് ഉദ്യോഗസ്ഥൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു അതിക്രമം. വീടിന്‍റെ പോര്‍ച്ചിൽ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് ഇടിച്ചു തകര്‍ത്തു. കൂടാതെ വീടിന്‍റെ ജനൽ ചില്ലും അടിച്ചു തകർത്തു. സംഭവത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ ഭാര്യയ്ക്ക് പരിക്കേറ്റു. അനധികൃത മദ്യ വിൽപനയിൽ കേസെടുത്തതിന്റെ വൈരാഗ്യത്തിലായിരുന്നു അതിക്രമം.
ആദ്യം വീട്ടിലേക്ക് കല്ലെറിഞ്ഞായിരുന്നു ആക്രമണം. പിന്നീട് വീട്ടിലുണ്ടായിരുന്നവര്‍ക്കു നേരെയും കല്ലെറിഞ്ഞു. തുടർന്ന് രാത്രിയിലെത്തി വീട്ടും ആക്രമണം നടത്തുകയായിരുന്നു. എക്സൈസ് ഓഫീസറുടെ പരാതിയിൽ പ്രതിയെ പോലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


