
കൊച്ചി: മദ്യം കൈക്കൂലിയായി വാങ്ങി വിജിലൻസിന്റെ പിടിയിലായ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പേട്ട എക്‌സൈസ് സി.ഐ. ഉനൈസ് അഹമ്മദ്, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സാബു കുര്യാക്കോസ്, സിവിൽ എക്‌സൈസ് ഓഫീസർ എച്ച്. ഹരീഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
ഉനൈസ് അഹമ്മദിന്റെയും സാബു കുര്യാക്കോസിന്റെയും പക്കൽനിന്ന് രണ്ടുലിറ്റർ വീതം മദ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ 18-നായിരുന്നു സംഭവം. തൃപ്പൂണിത്തുറ ബിവറജസ് കോർപ്പറേഷൻ ഗോഡൗണിൽനിന്ന് ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം കൊണ്ടുപോകുന്നതിന് കൈക്കൂലിയായി മദ്യം വാങ്ങിയ സംഭവത്തിലാണ് നടപടി.
ഹരീഷ് പരിശോധനാ സമയത്ത് ഓഫീസിൽ ഇല്ലായിരുന്നുവെങ്കിലും ഇയാൾക്ക് പങ്കാളിത്തമുണ്ടെന്ന കണ്ടെത്തലിലാണ് സസ്‌പെൻഷൻ. എറണാകുളം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി. എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


