
എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കാട്ടാന; വാഹനത്തിന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ചു
മാനന്തവാടി: എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചു.
ആര്‍ക്കും പരിക്കില്ല.
മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത്ത് ചന്ദ്രനും സംഘവും സഞ്ചരിച്ച വാഹനമാണ് കാട്ടാന നശിപ്പിച്ചത്.
വെള്ളിയാഴ്ച നബിദിന പരിപാടി കണ്ടതിന് ശേഷം രാത്രി എട്ടുമണിയോടെ അംഗങ്ങള്‍ മടങ്ങാന്‍ നേരം കാട്ടിക്കുളം – ബാവലി റോഡിലെ രണ്ടാം ഗേറ്റിന് സമീപത്തായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാവലി എക്സൈസ് ഉദ്യോഗസ്ഥര്‍ ബാവലിയില്‍ നിന്ന് ജോലി കഴിഞ്ഞ് മാനന്തവാടിയിലെക്ക് തിരികെ വരുബോള്‍ വഴിയരികില്‍നിന്ന് ഓടിയെത്തിയ ആന ആക്രമിക്കുകയായിരുന്നു. വാഹനത്തിന്റെ മുന്‍ഭാഗം കുത്തിപ്പൊളിച്ച ആന യാത്രക്കാരില്‍ ആരെയും ആക്രമിച്ചില്ല. വാഹനത്തിലുണ്ടായിരുന്നവര്‍ ഒച്ച വെച്ചതിനെ തുടര്‍ന്നാണ് ആന ആക്രമിക്കാതെ പിന്‍വാങ്ങിയത്.
Third Eye News Live
0