അബ്കാരി കേസുകളിലെ സ്ഥിരം കുറ്റവാളിയായ വ്യക്തിയിൽ നിന്നും 20,000 രൂപ വാങ്ങി ; തിരികെ നല്കിയില്ലെന്ന പരാതിയിൽ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

വയനാട്: സ്ഥിരം കുറ്റവാളിയായ വ്യക്തിയിൽ നിന്നും 20,000 രൂപ കൈപ്പറ്റിയ ശേഷം തിരികെ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെ സർവ്വീസിൽ നിന്നും സസ്പെന്റ് ചെയ്തു.

വയനാട് കൽപ്പറ്റ എക്സൈസ് റെയ്ഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ പി.സി സജിത്തിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അബ്കാരി കേസുകളിലെ പ്രതിയും, സ്ഥിരം കുറ്റവാളിയുമായ ഒരാളിൽ നിന്നും മുൻ പരിചയമൊന്നുമില്ലാതെ തന്നെ പണം വാങ്ങിയത് ഔദ്യോഗിക പദവിയുടെ ദുരുപയോഗമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എക്സൈസ് ഡപ്യൂട്ടി കമ്മീഷണർ കെ.എസ് ഷാജിയാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.