കൊല്ലം തഴവയിൽ എക്സൈസ് റെയ്ഡ്: വാടക വീട്ടിൽ നിന്നും 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി

Spread the love

കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയില്‍ എക്സൈസ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി. കുലശേഖരപുരം സ്വദേശിയായ അനസ് താമസിച്ചിരുന്ന വാടക വീട്ടിലാണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.

video
play-sharp-fill

വീട്ടില്‍നിന്ന് പിസ്റ്റള്‍, വടിവാളുകള്‍, മഴു തുടങ്ങിയ ആയുധങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. വീടിന് സുരക്ഷ ഒരുക്കുന്നതിനായി ജര്‍മന്‍ ഷെപ്പേര്‍ഡ്, ലാബ്, റോട്ട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നതായും കണ്ടെത്തി. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച ചാക്കിനുള്ളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കേസിലെ പ്രതിയായ അനസിനെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group