വിജിലൻസിനെ കണ്ടതും പണം വലിച്ചെറിഞ്ഞു! തൃശൂരിൽ ബാറുടമകളിൽ നിന്നും മാസപ്പടി കൈപ്പറ്റിയിരുന്ന എക്സൈസ് ഇൻസ്പെക്ടർ പിടിയിൽ

Spread the love

തൃശൂർ: ബാറുടമകളിൽ നിന്നും കള്ളുഷാപ്പ് കോൺട്രാക്ടർമാരിൽ നിന്നും മാസപ്പടി ആയി കൈപ്പറ്റിയ 32,500 രൂപയുമായി എക്സൈസ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ.

video
play-sharp-fill

ബാർ, കള്ളുഷാപ്പ് ഉടമകളിൽ നിന്ന് ഇൻസ്പെക്ടർ മാസപ്പടി കൈപ്പറ്റ‍ാറുണ്ടെന്നും വീട്ടിലേക്കു കാറിൽ പോകുന്ന ദിവസമാണു പണം വാങ്ങാറുള്ളതെന്നും വിജിലൻസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ചാലക്കുടി റേഞ്ച് ഇൻസ്പെക്ടർ സി.യു. ഹരീഷ് ആണ് പാലിയേക്കരയിൽ പിടിയിലായത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ ഇൻസ്പെക്ടറുടെ കാർ വിജിലൻസ് പാലിയക്കേര ടോൾ പ്ലാസയ്ക്കു സമീപം തടയുകയായിരുന്നു. വിജിലൻസിനെ കണ്ടയുടൻ പണം കാറിനു പുറത്തേക്കു വലിച്ചെറിഞ്ഞെങ്കിലും അന്വേഷണസംഘം പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group