
എക്സൈസ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന; പയര്‍ വള്ളികള്‍ക്കിടയില്‍ കുഴിച്ചിട്ട നിലയിയില്‍ കണ്ടെത്തിയത് വാറ്റ് ടാങ്കും 300 ലിറ്റര്‍ വാഷും
സ്വന്തം ലേഖിക
കോഴിക്കോട്: പയര്‍ വള്ളികള്‍ക്കിടയില്‍ കുഴിച്ചിട്ട നിലയിയില്‍ വാറ്റ് ടാങ്ക് കണ്ടെത്തി.
കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍ എട്ടേക്ര മലയില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാറ്റ് ടാങ്കും 300 ലിറ്റര്‍ വാഷും പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസ് താമരശ്ശേരി റെയിഞ്ച് പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രൻ കുഴിച്ചാലില്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന് ചമല്‍ എട്ടേക്ര മലയില്‍ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ടാങ്കില്‍ സൂക്ഷിച്ചു വെച്ച നിലയില്‍ വാഷ് കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രിവന്റീവ് ഓഫീസര്‍ പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീറീവ് ഓഫീസര്‍ ചന്ദ്രൻ കുഴിച്ചാലില്‍, സി.ഇ.ഒ. വിവേക് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0