എക്സൈസ് ചെക്ക് പോസ്റ്റിൽ നാലര ടണ്ണോളം പുകയില ഉല്പന്നങ്ങളുമായി ലോറി പിടികൂടി; ഒരാൾ അറസ്റ്റിൽ

Spread the love

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ നാലര ടണ്ണോളം പുകയില ഉൽപന്നങ്ങൾ പിടികൂടി. ലോറിയിൽ കടത്തുകയായിരുന്ന നിലയിലാണ് കണ്ടെത്തിയത്. പുകയില ഉല്‍പന്നങ്ങള്‍ കടത്താൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു.

video
play-sharp-fill

സംഭവത്തില്‍ പാലക്കാട് പൊല്‍പ്പുള്ളി സ്വദേശി പിലാപ്പുള്ളി വീട്ടില്‍ രമേശ് വി (47) അറസ്റ്റിലായി. 4205.520 കിലോഗ്രാമാണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.

എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്റ്റ്റീവ് ഓഫീസർമാരായ പ്രജീഷ് എ.സി, ബിനുമോൻ എ., ബിനുമോൻ എ.എം, സിവില്‍ എക്സൈസ് ഓഫീസർ ജിതിൻ പി.പി എന്നിവരുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group