video
play-sharp-fill

ചങ്ങനാശേരിയിലെ ജ്യൂസ് കടയില്‍ നിന്നും ലഹരിമരുന്ന് പിടിച്ചതായി റിപ്പോര്‍ട്ട്;ലഹരിമരുന്ന് വില്പന പ്രധാനമായും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചെന്ന് എക്‌സൈസ്…

ചങ്ങനാശേരിയിലെ ജ്യൂസ് കടയില്‍ നിന്നും ലഹരിമരുന്ന് പിടിച്ചതായി റിപ്പോര്‍ട്ട്;ലഹരിമരുന്ന് വില്പന പ്രധാനമായും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചെന്ന് എക്‌സൈസ്…

Spread the love

ചങ്ങനാശേരി : നഗരത്തിലെ പ്രധാന ജ്യൂസ് സ്ട്രീറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടിട്ടില്ല. ജ്യൂസ് വ്യാപാര കേന്ദ്രത്തില്‍ ലഹരിമരുന്ന് കച്ചവടം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആഴ്ച്ചകളായുള്ള നിരീക്ഷണത്തിനു ശേഷം പരിശോധന നടത്തിയത്. സംഭവത്തെ തുടര്‍ന്ന് കട അടച്ച് പൂട്ടാന്‍ ബില്‍ഡിംഗ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.എന്നാൽ കടയുടെ പേരോ മറ്റുവിവരങ്ങളോ പുറത്തുവന്നിട്ടില്ല.നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങൾ സജീവമാകുന്നു എന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിലാണ് എക്‌സൈസ് നഗരത്തിലും പരിസരത്തും നിരീക്ഷണം ശക്തമാക്കിയിരുന്നു.

Tags :