എക്സൈസിന്റെ മിന്നൽ പരിശോധന: ചടയമംഗലത്ത് ഓണ വിപണി ലക്ഷ്യമിട്ട് 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടികൂടി

Spread the love

കൊല്ലം: ചടയമംഗലത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും പിടികൂടി. വാറ്റുപകരണങ്ങളുമായി കമ്പംകോട് സ്വദേശി റെജിമോനെയാണ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓണവിപണി ലക്ഷ്യമിട്ട് ചാരായ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ ജില്ലയിലുടനീളം എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

 

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിൽ മലയോര മേഖലകൾ അടക്കം കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group