കാസര്‍കോട് വന്‍ കഞ്ചാവ് വേട്ട; കാറിലും ഓട്ടോയിലുമായി കടത്താന്‍ ശ്രമിച്ച ഒന്നേമുക്കാല്‍ കിലോ കഞ്ചാവുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

Spread the love

കാസര്‍കോട് : ബദിയടുക്കയില്‍ ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി. കാറിലും ഓട്ടോയിലുമായി കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് എക്സൈസ് പരിശോധനയില്‍ പിടിച്ചത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.

video
play-sharp-fill

നെക്രാജെ നാരംപാടിയിലെ അബ്ദുള്‍ റഫീഖ്(35) ആണ് അറസ്റ്റിലായത്. നിര്‍ത്തിയിട്ട കാറില്‍ നിന്നും ഓട്ടോറിക്ഷയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എച്ച് വിനുവിന് ലഭിച്ച വിവരം അനുസരിച്ച് നടന്ന വാഹന പരിശോധനയിലായിരുന്നു കഞ്ചാവ് വേട്ട.

ഉദ്യോഗസ്ഥര്‍ എത്തിയതോടെ കാറില്‍ നിന്നും ഒരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അതേസമയം ഓട്ടോയിലുണ്ടായിരുന്നയാളെയും കഞ്ചാവുമാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ഓട്ടോയില്‍ നിന്ന് 270 ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാറില്‍ നിന്ന് ഓടിരക്ഷപ്പെട്ടയാള്‍ തെക്കില്‍ കുണ്ടടുക്കത്ത് മുഹമ്മദ് ഷെരീഫാണെന്ന് എക്സൈസ് തിരിച്ചറിഞ്ഞു. ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.