കോട്ടയം കോടിമത മാർക്കറ്റിലും പരിസരങ്ങളിലും ചാരായ വിൽപ്പന; എക്സൈസ് പരിശോധനയിൽ ചാരായവും വാറ്റുപകരണങ്ങളുമായി ഒരാൾ പിടിയിൽ

Spread the love

കോട്ടയം: കോട്ടയം കോടിമത മാർക്കറ്റിലും പരിസരങ്ങളിലും ചാരായ വിൽപ്പന നടത്തിയിരുന്നയാളെ ചാരായവും വാറ്റുപകരണങ്ങളുമായി എക്സൈസ് പിടികൂടി. കോടിമത സ്വദേശിയായ സുനിൽ(51 ) ആണ് പിടിയിലായത്.

എക്സൈസ് പരിശോധന മനസിലാക്കിയ പ്രതി ചാരായം ആറ്റിൽ ഒഴിച്ച് കളയുകയും വാറ്റുപകരണങ്ങൾ വെള്ളത്തിൽ മുക്കിയിട്ട് രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തു. 300 മില്ലി ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു.

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ അരുൺ.സി.ദാസ്, കെ.ആർ.ബിനോദ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ നിഫി ജേക്കബ്, അനീഷ് രാജ്.കെ.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, പ്രശോഭ്.കെ.വി, കെ. സുനിൽകുമാർ, വനിത സിവിൽ എക്സൈസ് ഓഫീസർ കെ.വി സബിത എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.