play-sharp-fill
ഓണം കൊഴുപ്പിക്കാൻ ചാരായം വാറ്റ്….! ചടയമംഗലത്ത് പിടികൂടിയത് അഞ്ച്  ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും; ഒരാൾ എക്സൈസ് പിടിയിൽ; മലയോര മേഖലകള്‍  കേന്ദ്രീകരിച്ച്‌ പരിശോധന തുടരും

ഓണം കൊഴുപ്പിക്കാൻ ചാരായം വാറ്റ്….! ചടയമംഗലത്ത് പിടികൂടിയത് അഞ്ച് ലിറ്റര്‍ ചാരായവും 60 ലിറ്റര്‍ കോടയും; ഒരാൾ എക്സൈസ് പിടിയിൽ; മലയോര മേഖലകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന തുടരും

ചടയമംഗലം: കൊല്ലത്ത് ഓണം കൊഴുപ്പിക്കാൻ ചാരായം വാറ്റ്.

ഓണവിപണി ലക്ഷ്യമിട്ട് ചാരായ വാറ്റ് നടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം എക്സൈസ് പരിശോധന ശക്തമാക്കി.
പരിശോധനയുടെ ഭാഗമായി ചടയമംഗലത്ത് ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.


കമ്പംകോട് സ്വദേശി റെജിമോനെയാണ് പിടികൂടിയത്. അഞ്ചുലിറ്റർ ചാരായവും 60 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിൻ്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കമ്പംകോട് നിന്ന് ചാരായം പിടികൂടിയത്.

5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളുമാണ് പിടിച്ചെടുത്തത്. ഇവ കൈവശംവച്ചതിനാണ് കമ്പംകോട് സ്വദേശി റെജിമോനെ അറസ്റ്റ് ചെയ്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയില്‍ മലയോര മേഖലകള്‍ അടക്കം കേന്ദ്രീകരിച്ച്‌ എക്സൈസ് പരിശോധന തുടരും.