
കോഴിക്കോട്: കോഴിക്കോട് മദ്യലഹരിയിൽ ഔദ്യോഗിക വാഹനമോടിച്ച് അപകടമുണ്ടാക്കിയ എക്സൈസ് ഡ്രൈവർ അറസ്റ്റില്‍. കോഴിക്കോട് ഫറോഖില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ എഡിസണ്‍ ആണ് അറസ്റ്റിലായത്.
കോഴിക്കോട് ഫറോഖില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഇയാള്‍ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറില്‍ ഇടിച്ചുകയറി. തുർന്ന് നാട്ടുകാർ വാഹനം തടഞ്ഞു വച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വാഹനത്തില്‍ എഡിസണ്‍ ഒറ്റക്കായിരുന്നു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group