video
play-sharp-fill
എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതികളെ രക്ഷപെടുത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ: അറസ്റ്റിലായത് ഗുണ്ട അച്ചു സന്തോഷിന്റെ സംഘാംഗങ്ങളായ പ്രതികൾ: പിടിയിലായവരെല്ലാം ഇരുപ്പത്തിയഞ്ച് വയസിൽ താഴെ പ്രായമുള്ളവർ

എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതികളെ രക്ഷപെടുത്തിയ ഗുണ്ടാ സംഘം അറസ്റ്റിൽ: അറസ്റ്റിലായത് ഗുണ്ട അച്ചു സന്തോഷിന്റെ സംഘാംഗങ്ങളായ പ്രതികൾ: പിടിയിലായവരെല്ലാം ഇരുപ്പത്തിയഞ്ച് വയസിൽ താഴെ പ്രായമുള്ളവർ

സ്വന്തം ലേഖകൻ

കുറവിലങ്ങാട്: കുറവിലങ്ങാട് പട്ടിത്താനത്ത് എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയ കേസിൽ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്ത്. എക്‌സൈസ് സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ട ശേഷം മൂന്നു മാസമായി ഗുണ്ടാ സംഘം ഒളിവിൽ കഴിയുകയായിരുന്നു.  കുറവിലങ്ങാട് പട്ടിത്താനം ഭാഗത്തു വെച്ച് കഴിഞ്ഞ വർഷം നവംബർ 26 നാണ് കുറവിലങ്ങാട് പട്ടിത്താനത്ത് വച്ച് എക്‌സൈസ് സംഘത്തെ പ്രതികൾ ആക്രമിച്ച് പ്രതിയെ രക്ഷപെടുത്തിയത്.

കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കാണക്കാരി കണിയാൻപറമ്പിൽ വീട്ടിൽ സുരേന്ദ്രന്റെ മകൻ സുജീഷ് സുരേന്ദ്രൻ (22), കാണക്കാരി കോട്ടമുറി ചെറിയ പള്ളിക്കുന്നേൽ വീട്ടിൽ  ബാബു ജേക്കബിന്റെ മകൻ ബിബിൻ ബാബു (20), കാണക്കാരി വാഴവേലിക്കകത്തു കുട്ടപ്പന്റെ മകൻ ദീപക് (19), അതിരമ്പുഴ കക്കാടിയിൽ വീട്ടിൽ ബേബിയുടെ മകൻ ലിബിൻ (21) എന്നിവരെയാണ് പൊലീസ് സംഘം പ്രദേശത്തെ ഒളി സങ്കേതത്തിൽ നിന്നും അറസ്റ്റ് ചെയ്തത്.  സുധീഷ് സുരേന്ദ്രനാണ് പ്രതികൾക്ക് ഒളിക്കാൻ വാടക വീട് സംഘടിപ്പിച്ച നൽകിയത്. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കഴിഞ്ഞ വർഷം നവംബർ 26 ന് കഞ്ചാവ് കൈവശം വച്ച ബിബിനെ കസ്റ്റഡിയിൽ എടുത്തു കൊണ്ടു വന്ന കുറവിലങ്ങാട് എക്‌സൈസ് സർക്കിൾ അടക്കമുള്ളവരെ ആക്രമിച്ച പ്രതികൾ വടിവാളും മറ്റ് മാരകായുധങ്ങളുമായി എത്തി, എക്‌സൈസ് ജീപ്പ് ആക്രമിച്ച് പ്രതികളെ മോചിപ്പിക്കുകയായിരുന്നു. ജീപ്പ് ആക്രമിക്കുന്നതിന്റെയും പ്രതികളെ മോചിപ്പിച്ച് കൊണ്ടു പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ എടുത്ത പ്രതികൾ ഇത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 


മൂന്നു മാസത്തോളമായി പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പിടിക്കാനാവാതെ വന്നത് ജില്ലാ പൊലീസിനും കടുത്ത നാണക്കേടായി മാറിയിരുന്നു. ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ തന്നെ നിർദേശം നൽകി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ ആന്റീ ഗുണ്ടാ സ്ക്വാഡിന്റെ ചുമതലയുള്ള ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് ഇതിനായി നിയോഗിച്ചിരുന്നത്.

പ്രതികൾ മുളന്തുരുത്തി വെട്ടിക്കൽ ഭാഗത്ത് ഒരു വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു എന്ന് കണ്ടെത്തിയ പൊലീസ് സംഘം ദിവസങ്ങളായി ഇവിടം കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തി വരികയായിരുന്നു. കോട്ടയം സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈൽ ഫോണും പൊലീസ് ദിവസങ്ങളോളമായി നീരീക്ഷണത്തിൽ വച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച പകൽ പ്രതികൾ ഒളിച്ചു താമസിക്കുന്ന വീട് കണ്ടെത്തുകയും
എസ് ഐ റെനീഷ് , കുറവിലങ്ങാട് എസ്.എച്ച്.ഒ എസ്.ഐ ദീപു എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെയും വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷിന്റെ സ്ക്വാഡും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗം എ എസ് ഐ അജിത്തും

കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ ശനിയാഴ്ച കോടതിയിൽഹാജരാക്കും.