വർക്കലയിൽ സീനിയർ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്സൈസ് ഓഫീസർ അറസ്റ്റിൽ; മദ്യലഹരിയിലായിരുന്ന ഉദ്യോ​ഗസ്ഥൻ വൈദ്യപരിശോധനക്ക് വിസമ്മതിച്ചു

Spread the love

തിരുവനന്തപുരം: വർക്കലയിൽ മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫീസർ ജെസീൻ ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണന്‍റെ പരാതിയിലാണ് നടപടി. ജസീന്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.

എന്നാൽ ജസീൻ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല. ജസീൻ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സൂര്യനാരായണൻ്റെ ക്യാബിനിൽ കയറി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. വർക്കല എക്സൈസ് ഓഫീസിൽ ഉദ്യോ​ഗസ്ഥർ തമ്മിൽ കയ്യാങ്കളി ഉണ്ടായെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.