video
play-sharp-fill

ഉത്തരക്കടലാസുകളിലെ തെറ്റുകള്‍ നോക്കി ചിരി വേണ്ട; തെറ്റുകള്‍ പ്രചരിപ്പിക്കണ്ട; മൂല്യനിർണയ കേന്ദ്രങ്ങളില്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

ഉത്തരക്കടലാസുകളിലെ തെറ്റുകള്‍ നോക്കി ചിരി വേണ്ട; തെറ്റുകള്‍ പ്രചരിപ്പിക്കണ്ട; മൂല്യനിർണയ കേന്ദ്രങ്ങളില്‍ അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

Spread the love

ആലപ്പുഴ: മൂല്യനിർണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്ന് അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുതെന്നും കർശന നിർദേശമുണ്ട്.
അത് കുട്ടികളുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമായാണ് എസ്‌എസ്‌എല്‍എസി, പ്ലസ്ടു മൂല്യനിർണയ കേന്ദ്രങ്ങളിലെ സൂപ്പർവൈസർമാർ അധ്യാപകരെ ഓർമ്മിപ്പിക്കുന്നത്.

ഉത്തരക്കടലാസിലെ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തേ നിർദേശമുണ്ട്. എന്നാല്‍, ഇക്കുറി കടുപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാധ്യമങ്ങളില്‍ അത്തരം വിശേഷങ്ങള്‍ വന്നതിന്റെ പേരില്‍ കേസെടുത്തതും ബാലാവകാശ കമ്മിഷൻ സ്വയം കേസെടുക്കുമെന്നതുമാണ് വിലക്കിനു കാരണം.