ഹിസ്റ്ററിക്ക് പകരം പൊട്ടിച്ചത് ഇക്കണോമിക്സ്: പ്ളസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു
സ്വന്തം ലേഖകൻ
തൊടുപുഴ: ഹിസ്റ്ററിയ്ക്ക് പകരം പ്ളസ് വൺ പരീക്ഷയ്ക്ക് പൊട്ടിച്ച് വിതരണം ചെയ്തത് ഇക്കണോമിക്സ് ചോദ്യപേപ്പർ. ഇതോടെ ജില്ലയിൽ പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി റിപ്പോർട്ട്. ഇടുക്കിയിലെ എട്ട് സ്കൂളുകളില്‍ ചോര്‍ന്നെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്. ശേഷം ഒരു മണിക്കൂര്‍ വൈകി ഹിസ്റ്ററിയുടെ ചോദ്യക്കടലാസ് ഫോട്ടോസ്റ്റാറ്റ് എടുത്ത് നല്‍കിയാണ് അദ്ധ്യാപകര്‍ പരീക്ഷ നടത്തിയത്. പ്ലസ് വണ്‍ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ കൈകാര്യം ചെയ്യുന്നതില്‍ അധികൃതര്‍ക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് കാരണം.
അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോള്‍ ഹിസ്റ്ററി ചോദ്യപ്പേപ്പര്‍ സ്കൂളിലേക്ക് ഇമെയില്‍ ചെയ്തു നല്കി.ഇത് സ്കൂളില്‍ വച്ച് തന്നെ പ്രിന്റെടുത്ത് കുട്ടികള്‍ക്ക് നല്കി 11 മണിക്ക് പരീക്ഷ ആരംഭിച്ചു. വൈദ്യുതിയില്ലാതിരുന്ന മലയോര മേഖലകളിലെ സ്കൂളുകളില്‍ ചോദ്യങ്ങള്‍ ബോര്‍ഡില്‍ എഴുതി നല്‍കിയാണ് പരീക്ഷ നടത്തിയത്. അതേസമയം ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.