play-sharp-fill
പരീക്ഷകൾ ഓഫ്‌ലൈനായി തന്നെ ; പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി

പരീക്ഷകൾ ഓഫ്‌ലൈനായി തന്നെ ; പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ് ലൈൻ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നല്‍കിയത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

കോവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.