play-sharp-fill
പരീക്ഷ എഴുതാൻ പോയവർക്കു ഇനി പൊലീസിന്റെ പരീക്ഷണം..! തിരുവനന്തപുരത്ത് കൊവിഡ് കാലത്ത് തിക്കും തിരക്കും ഉണ്ടാക്കിയ മാതാപിതാക്കൾക്കെതിരെ കേസ്; നിയന്ത്രണം ലംഘിച്ച് പരീക്ഷാ കേന്ദ്രത്തിനു മുന്നിൽ തടിച്ച് കൂടിയവർ കുടുങ്ങും

പരീക്ഷ എഴുതാൻ പോയവർക്കു ഇനി പൊലീസിന്റെ പരീക്ഷണം..! തിരുവനന്തപുരത്ത് കൊവിഡ് കാലത്ത് തിക്കും തിരക്കും ഉണ്ടാക്കിയ മാതാപിതാക്കൾക്കെതിരെ കേസ്; നിയന്ത്രണം ലംഘിച്ച് പരീക്ഷാ കേന്ദ്രത്തിനു മുന്നിൽ തടിച്ച് കൂടിയവർ കുടുങ്ങും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ എല്ലാ അടവും പയറ്റി സംസ്ഥാന സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ ജനങ്ങളുടെ കയ്യിൽ ഏൽപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഇനി സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം നടപ്പാക്കാൻ സാധിക്കൂ എന്നാണ് സർക്കാർ പറയുന്നത്. ഇതിനിടെയാണ് എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് കിം എൻട്രൻസ് പരീക്ഷ എഴുതാൻ വിദ്യാർത്ഥികളും മാതാപിതാക്കളും തടിച്ചു കൂടിയത്.


ഇത് സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരുന്നു. അതീവ ജാഗ്രതാ നിർദേശത്തിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നഗരത്തിലാണ് ഇതു സംഭവിച്ചത് എന്നത് അതി കഠനമായ വിമർശനങ്ങൾക്കാണ് ഇടയാക്കിയത്. പരീക്ഷ നടത്തിപ്പിനു നിർദേശം നൽകിയ സർക്കാരിനെ പോലും ഇത് പ്രതിക്കൂട്ടിലാക്കി. ഏറ്റവും ഒടുവിൽ ഈ നാണക്കേടിൽ നിന്നും തലയൂരാൻ സർക്കാർ ഒരു പോംവഴി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കീം എൻട്രൻസ് പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സാമൂഹിക അകലം പാലിക്കാത്തതിന് കണ്ടാലറിയുന്ന 600 പേർക്കെതിരേ പൊലീസ് കേസെടുത്തതോടെയാണ് സർക്കാർ അൽപം ആശ്വാസത്തിലായത്. മ്യൂസിയം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന 300 വീതം പേർക്കെതിരേയാണ് കേസെടുത്തത്.

വ്യാഴാഴ്ച നടന്ന എൻജിനീയറിങ്, ഫാർമസി കോഴ്‌സുകൾക്കായുള്ള കീം പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തേക്കു വരുന്ന വിദ്യാർഥികളും രക്ഷിതാക്കളും അടക്കമുള്ളവർ സാമൂഹിക അകലം പാലിക്കാതെ തിങ്ങ് നിറഞ്ഞ് നിൽക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തിരുവനന്തപുരത്തെ കോട്ടൻഹിൽസ് സ്‌കൂളിനുമുന്നിൽ സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇവരുടെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനായി സ്‌കൂൾ അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.

പട്ടം സെന്റ്‌മേരീസ് സ്‌കൂളുകളിനു മുന്നിൽ സാമൂഹിക അകലം ലംഘിച്ചവർക്കെതിരെയാണ് കേസെടുത്തതെന്ന് മെഡിക്കൽ കോളേജ് പൊലീസ് അറിയിച്ചു. പട്ടം സെന്റ് മേരീസ് സ്‌കൂളിനു മുന്നിലെ തിരക്കിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.