
തിരുവനന്തപുരം: എക്‌സ് സർവീസ്‌മെൻ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം – ഇസിഎച്ച്‌എസില്‍ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
തിരുവനന്തപുരത്തെ ഇസിഎച്ച്‌എസ് പോളിക്ലിനിക്കുകളിലാണ് നിയമനം. യോഗ്യരായവർക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷ നല്‍കാം. അവസാന തീയതി ഫെബ്രുവരി 10.
തസ്തികയും ഒഴിവുകളും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓഫീസർ ഇൻ ചാർജ് പോളിക്ലിനിക്ക് -5
ഗൈനക്കോളജിസ്റ്റ് -4
മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റ് (ജനറല്‍ മെഡിസിൻ) -5
റേഡിയോളജിസ്റ്റ് -2
മെഡിക്കല്‍ ഓഫീസർ -32
ഡെന്റല്‍ ഹൈജീനിസ്റ്റ്- 11
റേഡിയോഗ്രാഫർ -4
ഫിസിയോതെറാപ്പിസ്റ്റ് -2
നഴ്‌സിംഗ് അസിസ്റ്റന്റ് -6
ഫാർമസിസ്റ്റ് -19
ലാബ് അസിസ്റ്റന്റ് -9
ലാബ് ടെക്‌നീഷ്യൻ -8
ഡ്രൈവർ -9
സഫായ്വാല-11
ഫീമെയ്ല്‍ അറ്റൻഡന്റ് 9
ചൗകിദാർ-3
പ്യൂണ്‍ 3
യോഗ്യത
ഓഫീസർ ഇൻ ചാർജ് പോളിക്ലിനിക്ക്
ബിരുദം നേടിയിരിക്കണം. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ച് പ്രതിരോധ മേഖലയില്‍ നിന്ന് പെൻഷൻ വാങ്ങുന്നവരുമായ ഉദ്യോഗസ്ഥരായിരിക്കണം. ഹെല്‍ത്ത് കെയർ സ്ഥാപനങ്ങളില്‍ അല്ലെങ്കില്‍ മാനേജീരിയല്‍ തസ്തികകളില്‍ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
ഗൈനക്കോളജിസ്റ്റ്
MD/MS അഥവാ DNB യോഗ്യതയും ബന്ധപ്പെട്ട വിഷയത്തില്‍ കുറഞ്ഞത് 3 വർഷത്തെ പരിചയവും.
മെഡിക്കല്‍ ഓഫീസർ
MBBS യോഗ്യതയും ഇന്റേണ്‍ഷിപ്പിന് ശേഷം 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ഡെന്റല്‍ ഓഫീസർ
BDS യോഗ്യതയും 3 വർഷത്തെ പരിചയവും ഉള്ളവരായിരിക്കണം.
ഫാർമസിസ്റ്റ്
B.Pharm അല്ലെങ്കില്‍ 10+2 (സയൻസ്) യോഗ്യതയും ഫാർമസി കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകൃത ഡിപ്ലോമയും ഫാർമസിസ്റ്റ് ആയി രജിസ്റ്റർ ചെയ്തതിനുശേഷം 3 വർഷത്തെ പ്രവൃത്തിപരിചയവും വേണം.
സഫായിവാല, ഫീമെയില്‍ അറ്റൻഡന്റ്, ചൗക്കീദാർ, പ്യൂണ്‍
സാക്ഷരതയും അല്ലെങ്കില്‍ 8-ാം ക്ലാസ് യോഗ്യതയും 5 വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ
ബിരുദവും 5 വർഷത്തെ പരിചയവും ഉള്ളവരായിരിക്കണം.
തിരഞ്ഞെടുപ്പ്
അപേക്ഷകള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് ഷോർട്ട് ലിസ്റ്റ് ചെയ്യും. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളെ മാത്രം എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ക്ഷണിക്കുന്നതാണ്. പ്യൂണ്‍, ചൗക്കീദാർ, ഫീമെയില്‍ അറ്റൻഡന്റ്, സഫായിവാല ഒഴികെയുള്ള എല്ലാ തസ്തികകള്‍ക്കും അഭിമുഖത്തിന് മുമ്പായി എഴുത്തുപരീക്ഷ ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികള്‍ ചുവടെ നല്‍കിയ ഒഫീഷ്യല്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ഡൗണ്‍ലോഡ് ചെയ്യുക. ശേഷം പാസ്‌പോർട്ട് സൈസ് ഫോട്ടോയും അനുബന്ധ രേഖകളും ഉള്‍പ്പെടെ അറ്റാച്ച് ചെയ്ത് ഇസിഎച്ച്‌എസിന്റെ തിരുവനന്തപുരം ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ എത്തിക്കണം. അവസാന തീയതി ഫെബ്രുവരി 10.
അനുബന്ധ രേഖകള്‍:- ബയോഡാറ്റ, എസ്‌എസ്‌എല്‍സി/ പ്ലസ് ടു സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, പാൻ കാർഡ്. ഇതിന് പുറമെ നല്‍കേണ്ട സർട്ടിഫിക്കറ്റ് കോപ്പികളുടെ പൂർണ ലിസ്റ്റ് വിജ്ഞാപനത്തിലുണ്ട്.
അപേക്ഷ ഫോം: https://www.echs.gov.in/assets/advertisement/TRIVANDRUM123.pdf



