അരൂരില്‍ മുൻ സൈനികനെ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി

Spread the love

തുറവൂർ: അരൂരില്‍ മുൻ സൈനികൻ വീടിനു സമീപമുള്ള കിണറ്റില്‍ വീണ് മരിച്ചു. എരമല്ലൂർ വെള്ളയില്‍ പുത്തൻപുര വീട്ടില്‍ പരമേശ്വരൻ നായർ (79) ആണ് മരിച്ചത്.

മകന്‍റെ കുട്ടികളെ സ്കൂളില്‍ ആക്കിയിട്ട് ഏഴരയോടെ ഇദ്ദേഹം വീട്ടില്‍ എത്തിയശേഷം കിണറിന്‍റെ പരിസരത്ത് എത്തിയപ്പോള്‍ തലകറങ്ങി വീണതായിരിക്കുമെന്ന് ബന്ധുക്കള്‍ പറയുന്നത്.

ഭാര്യ ശ്രീമതി പുലർച്ചെ ഡയാലിസിസിനുവേണ്ടി ആശുപത്രിയില്‍ പോയി തിരികെ വന്ന് വിളിച്ചു നോക്കിയപ്പോൾ ഫോണ്‍ എടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.