play-sharp-fill
മെഡല്‍ എന്നത് ഒരു അംഗീകാരമാണ്, ഒരാള്‍ക്കും സര്‍ക്കാരില്‍ നിന്ന് അത് പിടിച്ചു വാങ്ങാനോ ഉത്തരവിട്ടു വാങ്ങാനോ കഴിയില്ല; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തന്നെ പരിഗണിക്കണമെന്ന അപ്പീലുമായി വന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിനെ കോടതി കണ്ടംവഴി ഓടിച്ചു

മെഡല്‍ എന്നത് ഒരു അംഗീകാരമാണ്, ഒരാള്‍ക്കും സര്‍ക്കാരില്‍ നിന്ന് അത് പിടിച്ചു വാങ്ങാനോ ഉത്തരവിട്ടു വാങ്ങാനോ കഴിയില്ല; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തന്നെ പരിഗണിക്കണമെന്ന അപ്പീലുമായി വന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിനെ കോടതി കണ്ടംവഴി ഓടിച്ചു

കൊച്ചി: രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തന്നെ പരിഗണിക്കണമെന്ന ഹർജിയുമായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദ്. മാധ്യപ്രവർത്തകൻ ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതിയായിരുന്ന റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഹർജി തള്ളിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരേ അപ്പീലുമായി വന്ന ഉദ്യോഗസ്ഥനെ കണ്ടം വഴി ഓടിച്ചു.

ജസ്റ്റിസ് വി.ജി. അരുണിന്റെ വിധിക്കെതിരേയാണ് അബ്ദുൾ റഷീദ് അപ്പീൽ പോയത്. അപ്പീൽ പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവർ രൂക്ഷമായ വിമർശനത്തോടെ സിംഗിൾ ബഞ്ച് വിധി ശരിവച്ചു. പോലീസ് മെഡൽ പിടിച്ചു വാങ്ങേണ്ട ഒന്നല്ലെന്ന് വിധിന്യായത്തിൽ പറയുന്നു.


ഹർജിക്കാരൻ ചിലപ്പോൾ മെഡലിന് യോഗ്യനായിരിക്കാം. പക്ഷേ, അദ്ദേഹത്തേക്കാൾ മികച്ച മറ്റു ചിലർ നിലവിൽ സർവീസിൽ ഉണ്ടാകം. മെഡൽ എന്നത് ഒരു അംഗീകാരമാണ്. ഒരാൾക്കും സർക്കാരിൽ നിന്ന് അത് പിടിച്ചു വാങ്ങാനോ ഉത്തരവിട്ടു വാങ്ങാനോ കഴിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരാളുടെ പ്രവർത്തന മികവ് അംഗീകരിച്ച്‌ സർക്കാർ നൽകുന്നതാണ് ഈ അംഗീകാരം. അതൊരിക്കലും സർക്കാരിൽ സമ്മർദ്ദം ചെലുത്തി വാങ്ങേണ്ട ഒന്നല്ല എന്നും കോടതി നീരിക്ഷിച്ചു. തനിക്കെതിരേ മൂന്നു ക്രിമിനൽ റിവിഷൻ പെറ്റിഷൻ നിലനിൽക്കുന്നുണ്ടെന്നും തനിക്ക് പോലീസ് മെഡൽ ലഭിക്കുന്നതിന് ഈ ഹർജികൾ തടസമാകരുതെന്നുമായിരുന്നു അബ്ദുൾ റഷീദിന്റെ ആവശ്യം.

രാഷ്ട്രപതിയുടെ പോലീസ് മെഡൽ എല്ലാ സ്വാതന്ത്ര്യദിനത്തിലും പോലീസ് സേനയിൽ മികവ് കാട്ടിയവർക്ക് നൽകി വരുന്നതാണ്. അതിന് സർവീസിലുള്ള ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. ഹർജിക്കാരൻ സർവീസിൽ നിന്ന് വിരമിച്ചയാളാണ്.

അയാളെ ഇപ്പോഴോ ഭാവിയിലോ പോലീസ് മെഡലിന് പരിഗണിക്കാൻ കഴിയില്ല. മാത്രവുമല്ല പോലീസ് മെഡലിന് ശുപാർശ ചെയ്യുന്നതിന് ഒരു കമ്മറ്റിയുണ്ട്. അവരുടെ ശുപാർശ പ്രകാരം മാത്രമേ മെഡൽ ലഭിക്കൂ. അതിൽ ഇടപെട്ട് ഉത്തരവ് പുറപ്പെടുവിക്കാൻ സാധിക്കില്ല എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഉണ്ണിത്താൻ വധശ്രമക്കേസിൽ പ്രതിയായിരുന്നു അബ്ദുൾ റഷീദിനെ വിചാരണ കൂടാതെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതിനെതിരേ മൂന്നു റിവിഷൻ പെറ്റീഷനുകളാണ് ഹൈക്കോടതിയിൽ നിലനിൽക്കുന്നത്. 2011 ൽ കൊല്ലത്ത് രാജധാനി എക്സ്പ്രസ് ചങ്ങല വലിച്ചു നിർത്തിയ കേസിലും റഷീദിനെതിരേ കേസുണ്ടായിരുന്നു.

ഈ കേസിലും റഷീദിനെ വിചാരണ നടത്താതെ കുറ്റ വിമുക്തനാക്കിയിരുന്നു. ഇതിനെതിരേയും ഹൈക്കോടതിയിൽ റിവിഷൻ പെറ്റിഷൻ നൽകിയിട്ടുണ്ട്. ഈ ഹർജികൾ നിലനിൽക്കുമ്പോൾ തന്നെയാണ് അബ്ദുൾ റഷീദിനെ ഐപിഎസിന് പരിഗണിച്ചത് എന്നാണ് ഞെട്ടിക്കുന്ന വസ്തുത.

സർക്കാർ ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാതിരുന്നിട്ടും ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കുകയും സർവീസിൽ തുടരുകയും ചെയ്തു. ഇതിനെതിരേ ഹൈക്കോടതിയിൽ നിന്ന് ഒരു ഉത്തരവ് സമ്പാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുപിഎസ് സി സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ആ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ റഷീദിനെ സഹായിക്കുന്ന തരത്തിൽ കേസുകൾ മറച്ചു വച്ച്‌ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതോടെ ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കുകയും ചെയ്തു. വനിതാ ബറ്റാലിയനിൽ ആയിരുന്നു നിയമനം. സാധാരണ ഐപിഎസ് ഉദ്യോഗസ്ഥകൾ മാത്രം ഇരുന്ന കസേരയിലാണ് റഷീദിനെ നിയമിച്ചത്.

ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നിയമനം നടന്നത്. ഇതേ മാതൃകയിലാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിനായി കോടതിയെ സമീപിച്ചത്. ആദ്യ ഹർജി സർക്കാരിന്റെ ഭാഗം കേട്ട ശേഷമാണ് ഹൈക്കോടതി തളളിയത്. ജസ്റ്റിസ് വി.ജി. അരുൺ കൂടുതൽ നീരിക്ഷണമൊന്നും നടത്താതെ തള്ളിയത്. കേരള സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഡിജിപി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവരെ എതിർ കക്ഷികളാക്കിയാണ് അബ്ദുൾ റഷീദ് ഹർജി നൽകിയത്. ഇക്കൊല്ലത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡലിന് തന്നെയും പരിഗണിക്കണം എന്നതായിരുന്നു ആവശ്യം.