
സ്വന്തം ലേഖിക
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിക്ക് സമീപം അഞ്ച് മെക്‌സിക്കൻ പൗരന്മാരുള്‍പ്പെടെ ആറ് പേരുമായി സ്വകാര്യ ഹെലികോപ്റ്റര്‍ കാണാതായതായി നേപ്പാള്‍ വ്യോമയാന അധികൃതര്‍ അറിയിച്ചു.
മനാംഗ് എയര്‍ ചോപ്പര്‍ 9N-AMV ഹെലികോപ്ടറാണ് കാണാതായത്. സുര്‍കെ വിമാനത്താവളത്തില്‍ നിന്ന് രാവിലെ 10:4 ന് കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടു. എന്നാല്‍, 10:13 ന് 12,000 അടി ഉയരത്തില്‍ വച്ച് ഹെലികോപ്ടറിന്റെ ബന്ധം നഷ്ടപ്പെട്ടതായി ത്രിഭുവൻ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ടിഐഎ) മാനേജര്‍ ഗ്യാനേന്ദ്ര ഭുല്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാര്‍ അഞ്ച് മെക്‌സിക്കൻ പൗരന്മാരാണെന്നും ഇവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പൈലറ്റ് സീനിയര്‍ ക്യാപ്റ്റൻ ചേത് ബി ഗുരുങ്ങാണെന്നും ഹിമാലയൻ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഏറെ നേരമായി ഹെലികോപ്റ്റര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്ന് ടിഐഎ വക്താവ് ടെക്‌നാഥ് സിതൗള മൈ പറഞ്ഞു.
ലംജുറ ചുരത്തില്‍ എത്തിയപ്പോള്‍ ഹെലികോപ്റ്ററില്‍ നിന്ന് ‘ഹലോ’ സന്ദേശം മാത്രമേ ലഭിച്ചുള്ളൂ. പിന്നീട് വിവരമൊന്നുമില്ല. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.