എവറസ്റ്റ് ശുചീകരണം, ഇതു വരെ ശേഖരിച്ചത് 3000 കിലോ ഖരമാലിന്യം
സ്വന്തംലേഖകൻ
കോട്ടയം : എവറസ്റ്റ് കൊടുമുടി മാലിന്യ നിര്‍മ്മാര്‍ജന പരിപാടി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ ശേഖരിചത് 3000 കിലോ ഖരമാലിന്യം.
നേപ്പാളിലെ സൊലുഖുമ്പു ജില്ലയിലെ ഖുമ്പു പസങ്കമു നഗരസഭയുടെ നേതൃത്ത്വത്തിലാണ് മാലിന്യ നിര്‍മ്മാര്‍ജനം നടക്കുന്നത്. ഏപ്രില്‍ 24 മുതലാണ് മാലിന്യ നിര്‍മ്മാര്‍ജന പരിപാടികള്‍ എവറസ്റ്റില്‍ നടന്നു വരുന്നത്. 45 ദിവസം നീളുന്ന ശുചീകരണ പരിപാടിയ്ക്കാണ് നഗരസഭ ലക്ഷ്യമിട്ടിരിക്കുന്നത്. എവറസ്റ്റിന്റെ ബെയ്‌സ് ക്യാന്പിലാണ് ഇപ്പോള്‍ ശുചീകരണം നടക്കുന്നത്.
2.3 കോടി നേപ്പാളി രൂപയാണ് ശുചീകരണത്തിന്റെ ഭാഗമായി നഗരസഭ ചിലവഴിക്കുന്നത്. ഇതുവരെ തിരിച്ചെടുത്ത 2000 കിലോ മാലിന്യങ്ങള്‍ ഒഖല്‍ദുംഗിലേക്ക് മാറ്റിയതായി നേപ്പാള്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. ബെയ്‌സ് ക്യാമ്പില്‍ നിന്ന മാത്രമായി 5000 കിലോ മാലിന്യങ്ങള്‍ തിരിച്ചെടുക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ വിശ്വാസം. തിരിച്ചെടുക്കുന്ന മാലിന്യങ്ങളുടെ കൂട്ടത്തില്‍ നാല് മൃതദേഹങ്ങളും കണ്ടെടുത്തിട്ടുണ്ട്.
വര്‍ഷം തോറും എവറസ്റ്റ് സന്ദര്‍ശിക്കാനെത്തുന്ന വിദേശിയരുടെ എണ്ണം കൂടുന്നതിനനുസരിച്ച്
എവറസ്റ്റിലെ മാലിന്യങ്ങളുടെ എണ്ണവും വര്‍ഷം തോറും വര്‍ദ്ധിച്ചു വരികയാണ്. ഈ വര്‍ഷം 500 വിദേശ പര്‍വതാരോഹകരെയാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒന്നരമാസം നീളുന്ന ശുചീകരണം മേയ് 29-ന് അവസാനിക്കും ഒന്നര മാസം നീളുന്ന മാലിന്യ നിര്‍മ്മാര്‍ജന യജ്ഞത്തിലൂടെ ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ നേപ്പാളിലെ നാംച്ചെ നഗരത്തില്‍ പ്രദര്‍ശനത്തിനു വെയക്കും തുടര്‍ന്ന് ലോക പരിസ്ഥിതി ദിനത്തിനുശേഷം റീസൈക്കിളിങ്ങിനായി കയറ്റി അയയ്ക്കും.