തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവി ബസ് സർവീസ് തുടങ്ങി; 24 മണിക്കൂറും സർവീസ് ലഭ്യമാണ്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇവി ബസ് സർവീസ് തുടങ്ങി. രാജ്യാന്തര, ആഭ്യന്തര ടെർമിനലുകളെ ബന്ധിപ്പിക്കുന്ന ഷട്ടില്‍ സർവീസ് ആയാണ് ഇവി ബസ് സർവീസ്.

video
play-sharp-fill

വിദേശത്തു നിന്നെത്തി ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്ക് പോകുന്നവർക്കും മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് തിരുവനന്തപുരം വഴി വിദേശത്തേയ്ക്ക് പോകുന്നവർക്കും സൗജന്യമായി ടെർമിനലുകളിലേയ്ക്ക് യാത്ര ചെയ്യാം.

ബസില്‍ കയറുമ്പോള്‍ ബോർഡിങ് പാസ് കാണിക്കണം. 24 മണിക്കൂറും സർവീസ് ലഭ്യമാണ്. തിരുവനന്തപുരം വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം അടുത്തിടെയായി വർധിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group