20 കൊല്ലത്തിന് ശേഷം ഡച്ച്‌ പട യൂറോ കപ്പ് സെമിഫൈനലില്‍; മനം കവര്‍ന്നു തുര്‍ക്കി മടങ്ങി

Spread the love

ഡൽഹി: ആവേശകരമായ പോരാട്ടത്തിന് ഒടുവില്‍ തുർക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ഹോളണ്ട് യൂറോ കപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു.

video
play-sharp-fill

ആക്രമണ ഫുട്‌ബോള്‍ കണ്ട മത്സരത്തില്‍ ടർക്കിഷ് പോരാട്ടവീര്യം അതിജീവിച്ചു ആണ് ഡച്ച്‌ പട വിജയം കണ്ടത്. തുർക്കി സുന്ദരമായി കളിച്ച ആദ്യ പകുതിയില്‍ 35 മത്തെ മിനിറ്റില്‍ അവർ അർഹിച്ച ഗോള്‍ പിറന്നു.

ആർദ ഗുളറിന്റെ മനോഹരമായ ക്രോസില്‍ നിന്നു പ്രതിരോധതാരം സമത് അക്യാദിൻ ബുള്ളറ്റ് ഹെഡറിലൂടെ ഗോള്‍ നേടുക ആയിരുന്നു. തുടർന്നും മികച്ച അവസരങ്ങള്‍ ഇരു ടീമുകളും സൃഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പകുതിയില്‍ ലഭിച്ച ഒരു ഫ്രീക്കിക്കില്‍ നിന്നു ആർദ ഗുളറിന്റെ മികച്ച ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് പുറത്ത് പോയത്. സമനില ഗോളിന് ആയി ഓറഞ്ച് പട ആക്രമണം കടപ്പിച്ച സമയത്തും ഡച്ച്‌ പ്രതിരോധത്തെ വേഗമേറിയ കൗണ്ടർ കൊണ്ട് തുർക്കി പരീക്ഷിച്ചു കൊണ്ടിരുന്നു.

70 മത്തെ മിനിറ്റില്‍ പക്ഷെ ഡച്ച്‌ പടയുടെ ശ്രമങ്ങള്‍ ജയം കണ്ടു. മെമ്ബിസ് ഡീപായുടെ ക്രോസില്‍ നിന്നു പ്രതിരോധ താരം സ്റ്റെഫാൻ ഡി വൃജിന്റെ ബുള്ളറ്റ് ഹെഡർ അത് വരെ പിടിച്ചു നിന്ന തുർക്കി പ്രതിരോധത്തെ മറികടന്നു. തുടർന്ന് തുടർച്ചയായ ഡച്ച്‌ ആക്രമണം ആണ് കാണാൻ ആയത്. 6 മിനിറ്റിനുള്ളില്‍ ഇതിനു ഫലവും കണ്ടു.